പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുക

ടി കവിത ടീച്ചര്‍

പ്രസിഡൻ്റ്

സുജാ ടോം

വൈസ് പ്രസി‍ഡണ്ട് & ചെയർപെഴ്‌സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കസ്ന ഹമീദ്

ചെയർപെഴ്‌സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഹമ്മദ് കുട്ടി പി (ചെറിയതാക്ക)

ചെയര്‍മാന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഒഴിവ്

ചെയർപേഴ്സൺ, ക്ഷേമകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി

അന്‍സു ഒ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കൊടിയത്തൂര്‍  താലൂക്ക് : കോഴിക്കോട്  ജില്ല:കോഴിക്കോട്,  കേരളം. വാര്‍ഡുകള്‍ : 19 നിയമസഭാ മണ്ഡലം : തിരുവമ്പാടി, ലോകസഭാ മണ്ഡലം : വയനാട് വില്ലേജുകള്‍ : കൊടിയത്തൂര്‍ ആകെ ജനസംഖ്യ (2011) : 21242 വിസ്തീർണ്ണം : 29.81 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കോഴിക്കോട് ജില്ലയില്‍, കോഴിക്കോട് താലൂക്കില്‍, കുന്ദമംഗലം ബ്ളോക്കിലാണ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടിയത്തൂര്‍ വില്ലേജു പരിധിയിലുള്‍പ്പെടുന്ന കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന് 29.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൂടരഞ്ഞി, ഊര്‍ങ്ങാട്ടിരി (മലപ്പുറം) പഞ്ചായത്തുകളും, തെക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, വാഴക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുക്കം, ചാത്തമംഗലം, വാഴക്കാട് (മലപ്പുറം) പഞ്ചായത്തുകളുമാണ്. 1920-ലെ, മദ്രാസ് വില്ലേജ് ആക്ട് പ്രകാരമാണ്, 1956-ല്‍ കൊടിയത്തൂര്‍, പന്നിക്കോട് പഞ്ചായത്തുകള്‍ രൂപീകൃതമാകുന്നത്. കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കെ.എം.മുഹമ്മദ് ഹാജിയും, പന്നിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണിമോയി സാഹിബും ആയിരുന്നു. 1960-ലെ കേരള പഞ്ചായത്ത് ആക്ട് ഏകീകരണ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 7, 2026

കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന റിംഗ് കമ്പോസ്റ്റിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷയായി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ...

കൂടുതൽ വായിക്കുക