പേവിഷബാധ വിമുക്ത കേരളം: പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂരിൽ തുടക്കം

October 7, 2026

കൊടിയത്തൂർ: പേവിഷബാധ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തോട്ടുമുക്കത്ത് തുടക്കമായി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ കോട്ടമ്മൽ, വാർഡ് മെമ്പർ സുഹാസ്, ഡോ. അദുൽ, മൃഗാശുപത്രി ജീവനക്കാരായ ബാബുമോൻ, ഷീജ എന്നിവർ പങ്കെടുത്തു.

Rabies-Free Kerala: Vaccination Drive Begins in Kodiyathoor