കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് - ആശാവർക്കർ നിയമനം: അഭിമുഖം ജൂലൈ 7-ന്
വാർഷിക പദ്ധതി 2025-26

ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു: സ്വയം പര്യാപ്‌തമായ ഗ്രാമങ്ങളുടെ കൂട്ടമാണ് ഞാൻ സ്വപ്നം കണ്ട ഇന്ത്യ. മഹാത്മ ഗാന്ധിയുടെ ഈ സ്വപ്‌നമാവട്ടെ നമ്മുടെയും സ്വപ്നം. അത് കൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ പഞ്ചായത്തിൽ അവരുടെ വികസനവും അവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്നതാണ് 2025 26 ലെ ജനകീയാസൂത്രണ പദ്ധതി രേഖ.

അതിദരിദ്രർ, ദരിദ്രർ, ആദിവാസി ദളിത് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയ അടിസ്ഥാനവർഗങ്ങളുടെ ക്ഷേമം മുന്നിൽകണ്ട പദ്ധതികൾ,, കാർഷിക, ക്ഷീര, ചെറുകിട വ്യവസായ മേഖലകളുടെ വളർച്ചയ്ക്കുള്ള നൂതന പരിപാടികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വനിതകൾ അടക്കമുള്ള അഭ്യസ്തവിദ്യർക്ക്‌ മത്സര പരീക്ഷകൾക്ക് സാങ്കേതികവും നിലനിൽക്കുന്നതും തുടർച്ചയായുള്ളതുമായ പിന്തുണ നൽകാൻ ആവശ്യമായ പരിപാടികൾ, കലാക്ഷേത്രം, സ്പോർട്‌സ് അക്കാദമി സെൻറർ, ഭിന്നശേഷി സൗഹൃദ കെട്ടിടം, പാലിയേറ്റീവ് സംവിധാനത്തെ ആധുനികരിക്കൽ എന്നിവ പുതിയ പദ്ധതികളായി വരുന്നു . പദ്ധതികൾ എല്ലാം ആസൂത്രണം ചെയ്യുമ്പോഴും പശ്ചാത്തല സൗകര്യം വികസനത്തിനും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മറ്റുനിരവധി പദ്ധതികളുടെയും തുടർച്ചയുംവളർച്ചയും ഉറപ്പാക്കികൊണ്ടാണ് നവീനമായ എല്ലാ പരിപാടികളുടെയും നിർവഹണം.

  • (വാർഷിക പദ്ധതി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക)