ഭൂപടം 2015
കോഴിക്കോട് ജില്ലയില്‍, കോഴിക്കോട് താലൂക്കില്‍, കുന്ദമംഗലം ബ്ളോക്കിലാണ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടിയത്തൂര്‍ വില്ലേജു പരിധിയിലുള്‍പ്പെടുന്ന കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന് 29.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട് ,കൊടിയത്തൂർ പഞ്ചായത്തിൻ്റെ അതിരുകള്‍ വടക്കുഭാഗത്ത് കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൂടരഞ്ഞി, ഊര്‍ങ്ങാട്ടിരി (മലപ്പുറം) പഞ്ചായത്തുകളും, തെക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, വാഴക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുക്കം, ചാത്തമംഗലം, വാഴക്കാട് (മലപ്പുറം) പഞ്ചായത്തുകളുമാണ്.