തൂഫാന്‍ ഉദ്ഘാടന പരിപാടികള്‍

ഓപ്പറേഷൻ തൂഫാൻ

“ദി നാർക്കോ ഹണ്ട്”
കേരള പോലീസിന്‍റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനായി 2026 ജൂൺ മുതൽ നടപ്പാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമാണ് “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം, ലഹരി എത്തിക്കുന്ന ഉറവിടങ്ങളും വിതരണ ശൃംഖലകളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും പദ്ധതിയിൽ പ്രാധാന്യം നൽകുന്നു.

 

പ്രധാന ലക്ഷ്യങ്ങൾ

🕸️

ലഹരി വിതരണ ശൃംഖലകൾ കണ്ടെത്തുക

മയക്കുമരുന്ന് എവിടെനിന്നാണ് എത്തുന്നത്, ആരാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി ശൃംഖലകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക.

⚖️

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി

ലഹരി വിൽപ്പനയും കടത്തും നടത്തുന്നവരെ കണ്ടെത്തി കേസെടുക്കുകയും നിയമനടപടി ശക്തമാക്കുകയും ചെയ്യുക.

🎓

വിദ്യാർത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുക

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നു.

🔍

പരിശോധനയും നിരീക്ഷണവും ശക്തമാക്കുക

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുന്നു.

🤝

ജനപങ്കാളിത്തം ഉറപ്പാക്കുക

ലഹരി ഉപയോഗം, വിൽപ്പന, വിതരണം തുടങ്ങിയ വിവരങ്ങൾ പോലീസിനെ അറിയിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

🌱

പുനരധിവാസത്തിന് പിന്തുണ

ലഹരിക്ക് അടിമപ്പെട്ടവർക്ക് അതിൽ നിന്ന് മോചനം നേടാൻ ആവശ്യമായ സഹായവും സാമൂഹിക പിന്തുണയും നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.

പ്രധാനമായും മൂന്ന് മേഖലകൾ

🔴 തൂഫാൻ സ്ട്രൈക്ക്

ലഹരി വിൽപ്പനക്കാരും വിതരണ ശൃംഖലകളുംക്കെതിരെ പരിശോധനയും നിയമനടപടിയും.

🟢 തൂഫാൻ എഡ്യൂക്കേറ്റ് / വാരിയേഴ്സ്

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ജനപങ്കാളിത്തവും.

🔵 തൂഫാൻ കെയർ

ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ, പുനരധിവാസം, സാമൂഹിക പിന്തുണ എന്നിവയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ.