കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു.

October 7, 2026

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന റിംഗ് കമ്പോസ്റ്റിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷയായി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ കോട്ടമ്മൽ, സെക്രട്ടറി ഒ.എ. അൻസു, ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് യൂസഫ്, വി.ഇ. ഒ അമൽ സാമുവൽ, ഇ. മായിൻ മാസ്റ്റർ, കെ.എം.സി. വഹാബ്, കെ.ടി. സലാം മാസ്റ്റർ, കെ.പി. അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Ring Compost Distribution Begins in Kodiyathoor