കോട്ടമ്മൽ കുയ്യിൽ റോഡ് കോൺക്രീറ്റ് ചെയ്തു

October 31, 2025

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ  കോട്ടമ്മൽ കുയ്യിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. 
2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, എം.എ അബ്ദു സ്സലാ൦ ,അഹ മ്മദ്കുട്ടി പൂളക്കത്തൊടി, സി പി സൈഫുദ്ദീ൯,എം.എ അബ്ദുൽ അസീസ് ആരിഫ്,സി വി അബ്ദുറഹ്മാൻ,ജ൦ഷിദ് കണിയാത്ത് എന്നിവർ പങ്കെടുത്തു

Kottammal Kuyyil Road Concreted